2-August-2023 -
By. Business Desk
കൊച്ചി: ഇന്ത്യയിലെ പ്രമുഖ സ്വകാര്യമേഖലാ ബാങ്കായ എച്ച്ഡിഎഫ്സി ബാങ്ക്, കേരളത്തില്‍ ഉത്സവാഘോഷങ്ങളുടെ ഭാഗമായി ഓണം ഫെസ്റ്റീവ് ട്രീറ്റ്സ് 2023 ക്യാമ്പെയ്ന് ആരംഭിച്ചു. ക്യാംപയിന്റെ ഭാഗമായി, ബാങ്ക് തങ്ങളുടെ ലോണ്‍ പ്രൊഡക്ടുകളിലുടനീളം ആകര്‍ഷകമായ ഓഫറുകള്‍ ആരംഭിച്ചിട്ടുണ്ട്.
എച്ച്ഡിഎഫ്സി ബാങ്ക് കാര്‍ഡ് ഉടമകള്‍ക്ക് ആഭരണങ്ങള്‍, ഗൃഹോപകരണങ്ങള്‍ തുടങ്ങി നിരവധി ഉല്‍പ്പന്നങ്ങള്‍ക്ക് 30% വരെ ഇന്‍സ്റ്റന്റ് ഡിസ്കൗണ്ട് ലഭിക്കുമെന്ന് ബാങ്ക് അധികൃതര്‍ വ്യക്തമാക്കി.
കൂടാതെ, പെഴ്സണല്‍ ലോണുകള്‍, എക്സ്പ്രസ് കാര്‍ ലോണുകള്‍, ടു വീലര്‍ ലോണുകള്‍, ഹോം ലോണുകള്‍, ബിസിനസ് ലോണുകള്‍, ഗോള്‍ഡ് ലോണുകള്‍, കമേഴ്സ്യല്‍ വെഹിക്കിള്‍ ലോണുകള്‍, ട്രാക്ടര്‍ ലോണുകള്‍, കണ്‍സ്ട്രക്ഷന്‍ എക്യുപ്മെന്റ് ലോണുകള്‍, ക്രെഡിറ്റ് കാര്ഡിന്മേലുള്ള ലോണുകള്‍, സെക്യൂരിറ്റികള്‍ക്കു നേരെയുള്ള ലോണുകള്‍, വസ്തുവകകള്‍ ക്കുനേരെയുള്ള ലോണുകള്‍ എന്നിങ്ങനെ ബാങ്കിന്റെ പ്രൊഡക്ടുളിലുടനീളം വായ്പയെടുക്കുന്നവര്‍ക്ക് ആകര്‍ഷകമായ ഓഫറുകള്‍ ലഭിക്കും. ഫെസ്റ്റീവ് ട്രീറ്റ്സ് ഓണം 2023 ഓഫറുകള്‍ 2023 ഓഗസ്റ്റ് 31 വരെ സാധുതയുള്ളതാണെന്നുംെ ബാങ്ക് അധികൃതര്‍ വ്യക്തമാക്കി.